Saturday, June 26, 2010

'വധു' യുവാവായി

നേരിട്ടുകണ്ട് താന്‍ ഒരുപാട് ഇഷ്ടപ്പെട്ട പെണ്ണിനെ കല്യാണം കഴിച്ചു. ആദ്യരാത്രി കല്യാണപ്പെണ്ണ് ആണായി. ലക്നൌ സ്വദേശിയായ ഗംഗാറാംതിവാരി എന്ന മുപ്പതുകാരനാണ് ഇങ്ങനെയൊരു പറ്റുപറ്റിയത്. ഇയാളുടെ പരാതിയെത്തുടര്‍ന്ന് 'വധുവിനെ' പൊലീസ് പിടികൂടി. ഗംഗാറാമിന് പെണ്ണിനെ കണ്ടുപിടിച്ചുനല്‍കിയവര്‍ക്കായി തിരച്ചിലാരംഭിച്ചു.

കഴിഞ്ഞ മാര്‍ച്ചിലാണ് ഇലക്ട്രീഷ്യനായ ഗംഗാറാം പെണ്ണന്വേഷിച്ച് തുടങ്ങിയത്. ബന്ധുക്കള്‍ ഇതിനായി ചില ബ്രോക്കര്‍മാരെ ഏര്‍പ്പെടുത്തുകയും ചെയ്തു. ഒടുവില്‍ നഗരത്തിലുള്ള ബ്രോക്കര്‍മാരായ ധീരാജ് തിവാരിയും ഭാര്യയും ചേര്‍ന്ന് ഗംഗാറാമിന് പെണ്ണിനെ കണ്ടുപിടിച്ചു. പെണ്ണിനെ കണ്ടതോടെ ഗംഗാറാമിനും ബന്ധുക്കള്‍ക്കും ഇഷ്ടപ്പെട്ടു. പൊരുത്തങ്ങള്‍ നോക്കിയപ്പോള്‍ അതും ഉത്തമം.

ലക്നൌവിന് സമീപത്തുതന്നെയാണ് പെണ്‍കുട്ടിയുടെ വീടും. എല്ലാംകൊണ്ടും നല്ല ബന്ധം. അതോടെ ഗംഗാറാം സമ്മതം മൂളി. ബന്ധുക്കള്‍ക്കും എതിര്‍പ്പില്ല. നല്ലൊരു ബന്ധം ഒപ്പിച്ചുകൊടുത്തതിന് മുപ്പതിനായിരം രൂപയാണ് അവര്‍ ഫീസായി ചോദിച്ചത്. സന്തോഷത്തോടെ അത് നല്‍കുകയും ചെയ്തു. പക്ഷേ കല്യാണം കഴിഞ്ഞതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു. താന്‍ കണ്ടുമോഹിച്ച് കെട്ടിയ 'പെണ്ണ്' ഒരു യുവാവാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു.

ഇതോടെ ഗംഗാറാം ആകെ തകര്‍ന്നു. അയാള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് വധുവിനെ പൊലീസ് പിടികൂടി. ചോദ്യം ചെയ്തപ്പോള്‍ പൊലീസ് ഞെട്ടിപ്പോയി. പയ്യന്റെ 18-ാമത്തെ ഇരയാണത്രേ ഗംഗാറാം. ഇതോടെ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. ഇതിനിടെ കല്യാണം തരപ്പെടുത്തിയ ബ്രോക്കര്‍ ദമ്പതികള്‍ മുങ്ങി. തട്ടിപ്പ് സംഘത്തില്‍ ഇനിയും അംഗങ്ങളുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. അവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്

Reported by Kerala Kaumudi
09th June 2010 11:28:15 AM

6 comments:

  1. ആരും ശെരി അല്ല മാഷെ
    മഹാബലിയുടെ നാടൊന്നും അല്ലല്ലോ

    ReplyDelete
  2. @നിഷാദ്,

    എന്നാലും ഇങ്ങനെയൊക്കെ സംഭാവിക്കാരുണ്ടോ?
    പെണ്ണാണെന്ന് പറഞ്ഞു ആണിനെ 'വധു'ആക്കുക..

    നടന്ന സംഭവം ആണെങ്കിലും അവിശ്വസിനീയമായി തോന്നുന്നില്ലേ..
    വിചിത്ര ലോകം എന്നലാതെ എന്ത് പറയാന്‍..

    ReplyDelete
  3. ബൂലോകത്തേയ്ക്ക് സ്വാഗതം.

    എന്തെല്ലാം വാര്‍ത്തകള്‍, അല്ലേ?

    ReplyDelete
  4. സ്വാഗതം ബൂ ലോകത്തേക്ക്. ആദ്യ ഫോളോവേര്‍ ഞാനാകുന്നു. എന്നെ നിരാഷപ്പെടുതരുത്.
    സംഭവം അവിശ്വസനീയമായി തോന്നുന്നെങ്കിലും കലികാലമല്ലേ എന്തും നടക്കാം.
    ഇനിയും എഴുതുക. കൂടുതല്‍ ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  5. വേര്‍ഡ്‌ വേരിഫികശന്‍ ഒഴിവാക്കൂ. പ്ലീസെ.

    ReplyDelete
  6. ബ്ലോഗ്‌ സന്ദര്‍ശിച്ചതിനു നന്ദി.
    എന്നാല്‍ എന്‍റെ സ്വന്തം രചനകള്‍ പോസ്റ്റ് ചെയ്യുന്ന പ്രധാന ബ്ലോഗ്‌
    badruism.com ആണ്. അതില്‍ ഒരു പാട് പോസ്റ്റുകള്‍ ഉണ്ട്.
    ആ ബ്ലോഗ്‌ സന്ദര്‍ശിച്ചാല്‍ മാത്രമേ എന്‍റെ എഴുത്തിനെപ്പറ്റി നിങ്ങള്ക്ക് വിലയിരുത്താന്‍ സാധിക്കൂ..
    അതിലേക്കു ക്ഷണിക്കുന്നു.
    എന്‍റെ പ്രൊഫൈലില്‍ നോക്കിയാല്‍ ആ ബ്ലോഗിന്റെ ലിങ്ക് കാണാന്‍
    സാധിക്കും.
    ഈ വഴി ഇനിയും വരണേ..

    നന്ദിയോടെ..

    ReplyDelete