Tuesday, June 29, 2010

ആറുവയസ്സുകാരി മലയാളി പെണ്‍കുട്ടി അമേരിക്കയുടെ നിരീക്ഷണപ്പട്ടികയില്‍!

Tuesday, June 29, 2010
ഒഹായോ: തീവ്രവാദിബന്ധം ആരോപിച്ച് ആറു വയസ്സുകാരി മലയാളി പെണ്‍കുട്ടിയെ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നിരീക്ഷണ പട്ടികയില്‍പെടുത്തി വിമാനയാത്ര തടഞ്ഞു. ഒഹായോ വെസ്റ്റ്‌ലേക്ക് ഫാമിലി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സന്തോഷ് തോമസിന്റെ മകള്‍ അലീസ തോമസ് ആണ് അമേരിക്കയുടെ ഭീകരവാദ സംശയമുള്ളവരുടെ പട്ടികയില്‍ ഇടംതേടിയത്. തന്റെ മകള്‍ എങ്ങനെ സര്‍ക്കാറിന്റെ നോട്ടപ്പുള്ളി ആയെന്നതിനെക്കുറിച്ച് ഒരറിവുമില്ലെന്ന് സന്തോഷ് തോമസ് 'മാധ്യമ'ത്തോട് പറഞ്ഞു.

അമേരിക്കന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സംഭവം വന്‍ വിവാദമുയര്‍ത്തിയിരിക്കുകയാണ്. ക്ലീവ്‌ലാന്‍ഡില്‍നിന്ന് മിന്നപൊലിസിലേക്കുള്ള വിമാനയാത്രക്ക് എത്തിയപ്പോഴാണ് അലീസയുടെ യാത്ര അധികൃതര്‍ തടഞ്ഞത്. മകളുടെ പേര് വിമാനയാത്രക്ക് നിരോധമുള്ളവരുടെ പട്ടികയില്‍ ഉള്ളതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്ന് വിമാനത്താവള അധികൃതര്‍ സന്തോഷ് തോമസിന്റെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ആഭ്യന്തര സുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ അലീസയുടെ പേര് പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്ന രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചു. എന്നാല്‍ ആറുവയസ്സുകാരി എങ്ങനെ ഭീകരവാദിയായി എന്ന് വിശദീകരിക്കാന്‍ അധികൃതര്‍ തയാറായില്ല.

രണ്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ പലതവണ വിമാനയാത്ര നടത്തിയിട്ടുള്ള അലീസ താന്‍ സര്‍ക്കാറിന്റെ നോട്ടപ്പുള്ളി ആയതൊന്നുമറിയാതെ വീട്ടില്‍ ചേച്ചിയോട് കുസൃതികാട്ടി കഴിയുകയാണ്.

6 comments:

  1. അമേരിക്ക തീവ്രവാദി ബന്ധം ആരോപിച്ചു തടവില്‍ ആക്കുന്ന 'തീവ്രവാദി'കളില്‍99% പേരും നിരപരാധികള്‍ ആണെന്ന് നമുക്കറിയാം.
    അത് ഒന്ന് കൂടി ഉറപ്പിക്കുന്നു, ഈ സംഭവത്തിലൂടെ..


    വിമാന യാത്ര ചെയ്യാന്‍ എയര്‍ പോര്‍ട്ടില്‍ ചെന്ന് എമിഗ്രേഷന് കൌന്ടരില്‍ പാസ്പോര്‍ട്ട് കൊടുത്തു , അത്
    തിരികെ കിട്ടുന്നത് വരെ നെഞ്ചില്‍ തീയാണ്. ആര്‍ക്കറിയാം, തീവ്രവാദ ലിസ്റ്റില്‍ നമ്മുടെ പേര് ഉണ്ടെങ്കിലോ?
    പിടിച്ചു അകത്ത്തിടും. ഭാഗ്യം കെട്ടവനാനെകില്‍ വര്‍ഷങ്ങളോളം ഏതെങ്കിലും, മനുഷ്യര്‍ എത്താത്ത
    (ഗ്വാണ്ടനാമോ പോലുള്ള)ജയിലില്‍ കിടന്നു നരകിക്കും. ഭാഗ്യം ഉണ്ടെങ്കില്‍ നിരപരാധിത്യം തെളിഞ്ഞു
    പുറത്ത് വരും. അപ്പോഴേക്കും ശരീരത്തിന്‍റെ ഓരോ പാര്‍ട്സും കലങ്ങിയിട്ടുണ്ടാവും..
    .

    ReplyDelete
  2. കഴിഞ്ഞ ദിവസം വാര്‍ത്ത കണ്ടു

    ReplyDelete
  3. കഷ്ട്ടം. അല്ലെങ്കിലും ഈ ലോകത്തിനു ഒരു വിവരവുമില്ലെന്നെ. വെറുതെ ആവശ്യമില്ലാത്ത ഓരോ നിയമങ്ങള്‍.
    ആ കുട്ടിയുടെ കാര്യം? എന്ത് ചെയ്യും അവരിനി?

    ReplyDelete
  4. ഇതിനൊക്കെ എന്താ പറയാ അല്ലെ...!!

    ReplyDelete
  5. @thommy,
    @ശ്രീ,
    @jishad cronic,
    @sulfi,
    @പട്ടേപ്പാടം റാംജി,

    ബ്ലോഗ്‌ സന്ദര്‍ശിച്ചതിനു നന്ദി.
    എന്നാല്‍ എന്‍റെ സ്വന്തം രചനകള്‍ പോസ്റ്റ് ചെയ്യുന്ന പ്രധാന ബ്ലോഗ്‌
    badruism.com ആണ്. അതില്‍ ഒരു പാട് പോസ്റ്റുകള്‍ ഉണ്ട്.
    ആ ബ്ലോഗ്‌ സന്ദര്‍ശിച്ചാല്‍ മാത്രമേ എന്‍റെ എഴുത്തിനെപ്പറ്റി നിങ്ങള്ക്ക് വിലയിരുത്താന്‍ സാധിക്കൂ..
    അതിലേക്കു ക്ഷണിക്കുന്നു.
    എന്‍റെ പ്രൊഫൈലില്‍ നോക്കിയാല്‍ ആ ബ്ലോഗിന്റെ ലിങ്ക് കാണാന്‍
    സാധിക്കും.
    ഈ വഴി ഇനിയും വരണേ..

    നന്ദിയോടെ..

    ReplyDelete