Tuesday, October 4, 2011

പുതിയ കാല്‍മുട്ടും ഇടുപ്പും വളര്‍ത്താന്‍ കുത്തിവെപ്പ് വരുന്നു

ലണ്ടന്‍: സന്ധിവേദന മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. കാല്‍മുട്ടോ ഇടുപ്പെല്ളോ മാറ്റിവെക്കാതെ തന്നെ സന്ധിവാതം പൂര്‍ണമായും ഭേദമാക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സന്ധിയുടെ സ്ഥാനത്ത് പുതിയതിനെ വളര്‍ത്തിക്കൊണ്ടുവരുന്നതാണ് ചികിത്സ.പുതിയ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്ന ജീവകങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവയാണ് കുത്തിവെക്കുന്നത് .  ന്യൂ കാസില്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ആന്‍ഡ്രൂ മക്കാസ്കിയുടെ നേതൃത്വത്തിലായിരുന്നു പഠനം.  എല്ലുകളുടെ തേയ്മാനമാണ് സന്ധിവാതത്തിന് കാരണമാവുന്നത്. വേദനസംഹാരികളോ ഫിസിയോ തെറപ്പിയോ വഴി രോഗത്തില്‍ നിന്ന് താല്‍ക്കാലികാശ്വാസം നേടുകയാണ് രോഗികള്‍ സാധാരണ ചെയ്യാറ്. സന്ധിമാറ്റിവെക്കലിന് ചിലര്‍ വിധേയരാവാറുണ്ടെങ്കിലും ഈ സങ്കീര്‍ണ ചികിത്സാ രീതി പലപ്പോഴും വിജയിക്കാറില്ല. അഞ്ചു വര്‍ഷത്തിനകം പുതിയ ചികിത്സാ രീതി നടപ്പാക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു. 
Published on Tue, 10/04/2011 - 22:07
(madhyamam)




1 comment:

  1. പുതിയ കണ്ടു പിടുത്തത്തിന് സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വരാൻ കഴിയട്ടെ എന്നാശംസിക്കുന്നു.. !

    ReplyDelete