Sunday, July 4, 2010

വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്റെ കൈ വെട്ടിമാറ്റി

വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്റെ കൈ വെട്ടിമാറ്റി
 
കൊച്ചി: വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കി കേസില്‍ കുടുങ്ങിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ വലതുകൈ അജ്ഞാത അക്രമി സംഘം വെട്ടിമാറ്റി. ഞായറാഴ്‌ച പള്ളിയില്‍ പോയി വീട്ടിലേക്ക്‌ മടങ്ങുമ്പോഴാണ്‌ പത്തോളം പേരടങ്ങുന്ന സംഘം ജോസഫിനെ ക്രൂരമായി ആക്രമിച്ചത്‌. ആക്രമണത്തില്‍ തലയിലും കാലുകളിലും ആഴത്തില്‍ മുറിവേറ്റു. രാവിലെ 8.30 ഓടെയാണ്‌ സംഭവം. മൂവാറ്റുപുഴ വിശ്വജ്യോതി സ്‌കൂളിനടുത്തുള്ള പള്ളിയില്‍ പോയി മടങ്ങുകയായിരുന്നു ജോസഫും കുടുംബവും. സഹോദരി സിസ്റ്റര്‍ സ്റ്റെല്ലയും അമ്മയുമായിരുന്നു ജോസഫിനൊപ്പം വാഹനത്തിലുണ്‌ ടായിരുന്നത്‌. മെയിന്‍ റോഡില്‍ നിന്ന്‌ വീട്ടിലേക്കുള്ള വഴിയിലേക്ക്‌ കടന്നപ്പോഴാണ്‌ ഒമ്‌നി വാനില്‍ കാത്തിരുന്ന അക്രമി സംഘം ചാടി വീണത്‌. വാഹനം തടഞ്ഞുനിര്‍ത്തി ജോസഫിനെ വലിച്ചിഴച്ച്‌ പുറത്തുചാടിച്ച ശേഷമായിരുന്നു ആക്രമണം. തടയാന്‍ ശ്രമിച്ച സിസ്റ്റര്‍ സ്റ്റെല്ലയുടെ കഴുത്തിന്‌ കുത്തിപ്പിടിച്ചു. ഓടിക്കൂടിയവരെ ഭയപ്പെടുത്താന്‍ അക്രമികള്‍ പടക്കം പൊട്ടിച്ചു. പടക്കം പൊട്ടിയുണ്‌ ടായ പുകമറയില്‍ കാര്യങ്ങള്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞില്ലെന്ന്‌ സ്റ്റെല്ല പറഞ്ഞു. കോടാലിയും വാളുമുള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ്‌ അക്രമികളെത്തിയത്‌. നേരത്തേ മൂന്ന്‌ തവണ ഇവര്‍ വീട്ടിലെത്തി ജോസഫിനെ അന്വേഷിച്ചിട്ടുണ്‌ ടെന്നും സ്റ്റെല്ല വെളിപ്പെടുത്തി. എന്നാല്‍ അന്നൊക്കെ ഭീഷണിപ്പെടുത്തി മടങ്ങുകയായിരുന്നു. ചോദ്യപേപ്പറിലെ പരാമര്‍ശങ്ങളോടുള്ള എതിര്‍പ്പായിരിയ്‌ക്കാം ആക്രമണത്തിന്‌ കാരണമെന്നും സ്റ്റെല്ല പറഞ്ഞു. രക്തം വാര്‍ന്ന്‌ അവശനിലയിലായ ജോസഫിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട്‌ എറണാകുളം സ്‌പെഷ്യലിസ്റ്റ്‌ ആശുപത്രിയിലേക്ക്‌ കൊണ്‌ ടുവന്നു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്‌. പോലീസെത്തിയാണ്‌ അറ്റുപോയ കൈ ആശുപത്രിയിലെത്തിച്ചത്‌. ജോസഫിനെ അടിയന്തര ശസ്‌ത്രക്രിയക്ക്‌ വിധേയമാക്കുകയാണ്‌. മൂവാറ്റുപുഴ എസ്‌.ഐ. യുടെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടക്കുന്നു. ഒരു പ്രത്യേക മതവിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്ന രീതിയില്‍, ബി കോം പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്‌ ജോസഫിനെതിരെ പോലീസ്‌ കേസെടുത്തിരുന്നു. ന്യൂമാന്‍ കോളേജില്‍ നിന്ന്‌ അദ്ദേഹത്തെ സസ്‌പെന്റ്‌ ചെയ്യുകയുമുണ്‌ ടായി. ചോദ്യപേപ്പര്‍ വിവാദമായതിനെത്തുടര്‍ന്ന്‌ ജോസഫ്‌ ഒളിവില്‍ പോയിരുന്നു. പിന്നീട്‌ പോലീസില്‍ കീഴടങ്ങുകയായിരുന്നു. തന്റെ ജീവന്‌ ഭീഷണിയുണ്‌ ടെന്ന്‌ ജോസഫ്‌ നേരത്തേ പരാതിപ്പെട്ടിട്ടുണ്‌ ട്‌.
____________________________________________________

4 comments:

  1. കേരളത്തെ ഞെട്ടിച്ച ഈ സംഭവത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും ഇതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഈ നാട്ടിലെ നീതിപീടത്ത്തിനും ഭരണകൂടത്തിനുമാണ്. തൊപ്പിയും താടിയും വെച്ചവനെ ഒരു തെളിവുമില്ലാതെ വര്‍ഷങ്ങളോളം ജയിലില്‍ തള്ളാന്‍ മടി കാണിക്കാതിരുന്ന കോടതി 'തീവ്രവാദി' യായ അധ്യാപകന് ജാമ്യം
    നല്‍കാന്‍ ഒരു മടിയും കാണിച്ചില്ല.


    മദനി പുറത്തിറങ്ങിയാല്‍ കലാപം ഉണ്ടാകുമെന്ന് ഫാക്സ് അയച്ച ഭരണകൂടം ജോസഫ്‌ പുറത്തിറങ്ങുന്നതില്‍
    മൌനം പാലിച്ചു.ചോദ്യപേപ്പറിലൂടെ പ്രവാചകനെ ചീത്ത വിളിച്ച അദ്ധ്യാപകന്‍ ജോസെഫിന് അറിയാമായിരുന്നില്ലേ മുസ്ലിംകള്‍ സ്വന്തത്തെക്കാളും സ്നേഹിക്കുന്ന പ്രവാചകനെ നിന്ദിച്ചാല്‍ മുസ്ലിം ലോകത്തിന്റെ മനസ്സ്
    വേദനിക്കുമെന്ന്? പ്രവാചകനെ ചീത്ത വിളിച്ചിട്ടു അയാള്‍ എന്ത് നേടി?ജോസെഫിന്റെ കൈ വെട്ടിയവരെ പിടികൂടുമെന്ന് പ്രതീക്ഷിക്കാം.എന്നാല്‍ അയാളുടെ കൈ തിരിച്ചു കിട്ടുമോ?

    ചോദ്യപേപ്പറില്‍ വര്‍ഗീയം തിരുകിക്കയറ്റിയതു വഴി മുസ്ലിം സമൂഹത്തിന്‍റെ മനസ്സും ആത്മാവുമാണ് വേദനിച്ചത്. സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടാല്‍ ആ വേദനയ്ക്ക് പകരമാകുമോ?

    തെറ്റിനെ തെറ്റ് കൊണ്ട് നേരിടുന്നതിനെ ഒരിക്കലും അനുകൂലിക്കുന്നില്ല.ഇപ്പോള്‍ മുറവിളി കൂട്ടുന്നവര്‍ ചോദ്യപേപ്പര്‍ വിവാദം ഉണ്ടായ സമയത്ത് തക്കതായ ശിക്ഷാനടപടികള്‍ എടുത്തിരുന്നെങ്കില്‍ ഈ നിര്‍ഭാഗ്യകരമായ സംഭവം ഒഴിവാക്കാമായിരുന്നില്ലേ?

    മുസ്ലിം സമൂഹത്തെ ഒന്നടങ്കം വേദനിപ്പിച്ചവനെ ജാമ്യം നല്‍കി യഥേഷ്ട്ടം വിഹരിക്കാന്‍ അനുവദിച്ച കോടതിക്കുമില്ലേ ഈ സംഭവത്തിന്‍റെ ഉത്തരവാദിത്വം?

    ReplyDelete